കൊച്ചി: സ്കൂളുകളിൽ അച്ചടക്കം ഉറപ്പാക്കാനും, വിദ്യാർത്ഥികളെ തെറ്റുകളിൽ നിന്ന് തിരുത്താനും ലക്ഷ്യമിട്ട് അധ്യാപകന്മാർ വിദ്യാർത്ഥികളിൽ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. കുട്ടികളെ നേർവഴിക്ക് നടത്താനും , തെറ്റ് തിരുത്താനുള്ള അധ്യാപകരുടെ ഉത്തരവാദിത്വം അംഗീകരിച്ചു കൊണ്ടാണ് രക്ഷിതാക്കൾ മക്കളെ സ്കൂളിൽ അയക്കുന്നത് . തമ്മിൽ തല്ലിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന് സ്കൂൾ അധ്യാപകനെതിരെ 2019 ൽ എടുത്ത കേസിൻ്റെ തുടർനടപടി റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ്കുമാറിന്റെ ഉത്തരവ് . ക്ലാസ് റൂമിൽ പരസ്പരം തുപ്പുകയും, പ്ലാസ്റ്റിക് പൈപ്പ് കൊണ്ട് തമ്മിൽ തല്ലുകയും ചെയ്ത മൂന്നു വിദ്യാർത്ഥികളെ പിടിച്ചു മാറ്റാനാണ് അധ്യാപകൻ ചൂരൽ പ്രയോഗിച്ചത് .ഇതിനെതിരെ ഒരു കുട്ടിയുടെ രക്ഷിതാവ് നൽകിയ പരാതിയിലാണ് വടക്കാഞ്ചേരി പോലീസ് കേസ് എടുത്തത് . കൂടുതൽ അപകടം ഒഴിവാക്കുന്നതിന് വേണ്ടിയാണ് തല്ലുകൂടിയ കുട്ടികളെ പിടിച്ചു മാറ്റിയത്. അനാവശ്യ പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്ന ഉദ്ദേശം മാത്രമേ തനിക്കുണ്ടായിരുന്നുള്ളു എന്ന് അധ്യാപകൻ വാദിച്ചു. കുട്ടികളുടെ തെറ്റ് തിരുത്താൻ അധ്യാപകൻ ശിക്ഷിക്കുന്നുവെങ്കിൽ തെറ്റു പറയാനില്ലെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി. അധ്യാപകരുടെ സദുദ്ദേശം കുട്ടികളുടെ രക്ഷിതാക്കൾ മനസ്സിലാകാത്തത് ദൗർഭാഗ്യകരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് ആണ് ഹൈക്കോടതി റദ്ദാക്കിയത്.
തമ്മിൽ തല്ലിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന് സ്കൂൾ അധ്യാപകനെതിരെ 2019 ൽ എടുത്ത കേസിൻ്റെ തുടർനടപടി റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് സി പ്രദീപ്കുമാറിന്റെ ഉത്തരവ്





0 Comments