കോഴിക്കോട് : പി എം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് സ്കൂളുകളിൽ ആർഎസ്എസിന്റെ വർഗീയ വിഭാഗീയ വിദ്വേഷ പദ്ധതി നടപ്പാക്കാൻ അവസരം ഒരുക്കരുതെന്ന് കെ എൻ എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു. യാഥാസ്ഥിതിക, വർഗീയ പിന്തിരിപ്പൻ ആശയങ്ങൾ കുത്തിനിറച്ചി ദേശീയ വിദ്യാഭ്യാസ നയത്തിന് സംസ്ഥാനത്തെ സ്കൂളുകളുടെ വാതിലുകൾ തുറന്നു കൊടുക്കുന് പ്രതിഷേധാർഹമാണ് .കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടാനുള്ള അർഹമായ സാമ്പത്തിക വിഹിതം നേടിയെടുക്കാൻ രാഷ്ട്രീയമായും, നിയമപരമായും ഒന്നിച്ചു നിർത്തി പോരാടുന്നതിന് പകരം ആർഎസ്എസിന്റെ അജണ്ട നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറായാൽ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് കെഎൻ എം മർക്കസുദ്ദഅവ സംസ്ഥാന പ്രസിഡണ്ട് സിപി ഉമർ സുല്ലമി പറഞ്ഞു.
പി എം ശ്രീ പദ്ധതിയുടെ മറവിൽ സംസ്ഥാനത്ത് സ്കൂളുകളിൽ ആർഎസ്എസിന്റെ വർഗീയ വിഭാഗീയ വിദ്വേഷ പദ്ധതി നടപ്പാക്കാൻ അവസരം ഒരുക്കരുതെന്ന് കെ എൻ എം





0 Comments