തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ (72)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. ഔദ്യോഗിക പരിപാടിക്കിടയിൽ കുഴഞ്ഞു വീണ എംഎൽഎയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്തതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് ഹൃദയാഘാത മുണ്ടാകുന്നത്. തുടർന്ന് റവന്യൂ മന്ത്രിയുടെ വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. തുടർന്ന് മൃതദേഹം എം.എൻ സ്മാരകത്തിൽ പൊതുദർശനത്തിന് വെച്ചശേഷം ഇടുക്കിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.
ഇടുക്കിയിലെ ജനകീയനായ എംഎൽഎയായിരുന്നു വാഴൂർ സോമൻ. സിപിഐ എംഎൽഎ ആയിട്ടാണ് വാഴൂർ സോമൻ ഇടുക്കി പീരുമേട്ടിൽ നിന്നും നിയമസഭയിലെത്തിയത്. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം എംഎൽഎ ആയത്. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ, എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്തതിനു ശേഷം തിരിച്ചുവരുന്ന വഴിയാണ് ഹൃദയാഘാത മുണ്ടാകുന്നത്

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments