/uploads/news/696-IMG_20190707_130324.jpg
Obituary

കണിയാപുരത്ത് ബൈക്കും എയ്സ് പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


കണിയാപുരം: കണിയാപുരം റാഹ ആഡിറ്റോറിയത്തിന് സമീപം ബൈക്കും എയ്സ് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണിയാപുരം പള്ളി നട, ജാവാ കോട്ടേജിനു സമീപം ടിഞ്ഞാറെ വീട്ടിൽ മുഹമ്മദ് റഷാദിന്റെ മകൻ മുജീബ് (52) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ മുനീറ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നലെ (ശനിയാഴ്ച) വൈകുന്നേരം ഏഴു മണിയോടു കൂടിയാണ് അപകടമുണ്ടായത്. ഇന്ന് നടക്കാനിരുന്ന മുജീബിന്റെ സഹോദരിയുടെ മകളുടെ കല്ല്യാണത്തിനുള്ള സാധനങ്ങൾ വാങ്ങി മടങ്ങി വരുകയായിരുന്നു മുജീബും ഭാര്യയും. ഇതിനിടയിൽ റാഹ ആഡിറ്റോറിയത്തിന് സമീപം വെച്ച് കെ.എസ്.ആർ.ടി.സി ബസിനെ മറികടന്ന് എതിരെ വന്ന പിക്കപ്പ് വാൻ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മുജീബ് ഞായറാഴ്ച 9 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.മുഹമ്മദ് ഫായിസ്, ഫാത്തിമ, ഫാഹിമ എന്നിവർ മക്കളാണ്. മൂവരും വിദ്യാർത്ഥികളാണ്. മരിച്ച മുജീബ് തിരുവനന്തപുരം അഭയ കേന്ദ്രത്തിലെ ജീവനക്കാരനാണ്. ഇന്ന് വൈകുന്നേരം 6 മണിയോടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.

കണിയാപുരത്ത് ബൈക്കും എയ്സ് പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

0 Comments

Leave a comment