തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം...
തല നരക്കാത്തതല്ലെന്‍ യുവത്വവും..
കൊടിയ ദുഷ് പ്രഭുത്വത്തിന് മുൻപിൽ
മുട്ടു മടക്കാത്തതാണെന്റെ യുവത്വം..
വി.എസ് എന്ന വിപ്ലവ നക്ഷത്രത്തിന് വിട...
മലയാളി ഹൃദങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ (വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ) ലോകത്തോട് വിടപറഞ്ഞു. 1923 ഒക്‌ടോബർ 20 - ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ച അദ്ദേഹം, കൂലി വേലയും തയ്യൽ ജോലിയും ചെയ്ത് ഒരു സാധാരണ തൊഴിലാളിയായാണ് ജീവിതമാരംഭിച്ചത്.
ട്രാവൻകൂറിലെ തൊഴിലാളി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിൽ കടന്നു വന്ന അദ്ദേഹം 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. പുന്നപ്ര-വയലാർ സമരത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുകയും, രാഷ്ട്രീയ വിഷയങ്ങളിൽ വലിയ ത്യാഗങ്ങളിലൂടെ മുന്നേറ്റം കൈവരിക്കുകയും ചെയ്ത നേതാവാണ് അദ്ദേഹം.
1964-ൽ സി.പി.ഐ പാർട്ടിയിൽ നിന്നും വേർപെട്ട 32 നേതാക്കൾക്കൊപ്പം സി.പി.എം സ്ഥാപിച്ചപ്പോൾ വി.എസ് പ്രധാന പങ്ക് വഹിച്ചു. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായും, പിന്നീട് കേന്ദ്ര പോളിറ്റ് ബ്യൂറോ അംഗമായും പ്രവർത്തിച്ചു. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഭൂപരിഷ്കാരത്തിനും അഴിമതിക്കെതിരായ പോരാട്ടത്തിനും സാമൂഹിക നീതിക്കുമുള്ള പ്രതിബദ്ധതയിൽ ഉറച്ചു നിന്ന നേതാവായിരുന്നു.
തൊഴിലാളി വർഗത്തിന്റെയും സാധാരണ ജനങ്ങളുടെയും ശബ്ദമായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നഷ്ടം കേരളത്തിനു തീരാ നഷ്ടം തന്നെയാണ്. കേരളം കണ്ട എക്കാലത്തേയും മികച്ച പ്രതിപക്ഷ നേതാവാണ് വി എസ്.
പ്രിയ വി.എസ്സിന് kazhakuttom.net ന്റെ ആദരാഞ്ജലികൾ..
മലയാളി ഹൃദങ്ങളെ അതീവ ദുഃഖത്തിലാഴ്ത്തി മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ (വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ) ലോകത്തോട് വിടപറഞ്ഞു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments