/uploads/news/news_രാഹുൽ_മാങ്കൂട്ടത്തിൽ_യൂത്ത്_കോൺഗ്രസ്_അധ്..._1755823472_2210.jpg
POLITICS

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു


രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു. കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന സമ്മർദ്ദത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് അദ്ദേഹം രാജിവെച്ചത്. മാധ്യമ പ്രവർത്തക ആരോപണം ഉയർത്തിയതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പ്രതിഷേധങ്ങൾ കനത്തത്. 

തുടർന്ന് ഉച്ചയോടെ അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എഐസിസിയും രാഹുലിന്റെ രാജിക്കായി സമ്മർദ്ദം ചെലുത്തിയിരുന്നു. നടി കൂടിയായ മുൻ മാധ്യമപ്രവർത്തകയാണ് യുവ നേതാവിനെതിരെ ഗൗരവമുള്ള വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. 

രാജ്യത്ത് നിയമ സംവിധാനത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും അവിടെ എൻ്റെ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. 

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചെങ്കിലും എംഎൽഎ സ്ഥാനം തൽക്കാലം രാജി വയ്ക്കില്ല. വരുന്ന നിയമസഭാ സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കാൻ കോൺഗ്രസ് പാർട്ടി രാഹുൽ മാങ്കൂട്ടത്തിനോടാവശ്യപ്പെടും.

അബിൻ വർക്കിയാണ് പുതിയ അധ്യക്ഷനാവാൻ സാധ്യത. കെ.എം അഭിജിത്തും പരിഗണനയിലുണ്ട്.

കോൺഗ്രസ് പാർട്ടിക്കുള്ളിൽ ഉയർന്നു വന്ന സമ്മർദ്ദത്തിനും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചത്

0 Comments

Leave a comment