/uploads/news/news_കാളവണ്ടിയിൽ_ഇടിച്ച_വെന്യൂവിന്_സംഭവിച്ചത്..._1684130011_5578.jpg
ACCIDENT

കാളവണ്ടിയിൽ ഇടിച്ച വെന്യൂവിന് സംഭവിച്ചത് - വൈറൽ വീഡിയോ കാണാം


മുന്നിൽ പോയ കാളവണ്ടിയിൽ ഇടിച്ച് കരണം മറിഞ്ഞ ഹ്യൂണ്ടായ് വെന്യുവിന്റെ വീഡിയോ വൈറൽ. തമിഴ്നാട്ടിലെ തെങ്കാശി -രാജപാളയം റോഡിലാണ് അപകടം നടന്നത്. കാളവണ്ടിയുടെ ചക്രത്തിൽ തട്ടി എസ്.യു.വി മറിയുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും കാളവണ്ടിയിലെയും എസ്.യു.വിയിലേയും ആളുകൾ സുരക്ഷിതരാണെന്നും വീഡിയോയിൽ പറയുന്നു. പിന്നിലൂടെ എത്തിയ മറ്റൊരു
വാഹനത്തിന്റെ ഡാഷ്ബോർഡ് ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. 

ഏകദേശം 40 മുതൽ 50 കിലോമീറ്റർ വരെ മാത്രം വേഗത്തിലായിരുന്നു എസ്.യു.വി. എന്നാൽ ഒരു പാലത്തിലേക്ക് കയറവേ മുന്നിലൂടെ പോയ കാളവണ്ടി അൽപം വലത്തേക്കു കയറിയതാണ് അപകടമുണ്ടാക്കിയത്.ഒരു തവണ കരണം മറിഞ്ഞതിന് ശേഷമാണ് കാർ പൂർവ്വസ്ഥിതിയിലെത്തിയത്.

 

തമിഴ്നാട്ടിലെ തെങ്കാശി -രാജപാളയം റോഡിലാണ് അപകടം നടന്നത്. കാളവണ്ടിയുടെ ചക്രത്തിൽ തട്ടി എസ്.യു.വി മറിയുകയായിരുന്നു.

0 Comments

Leave a comment