കാട്ടാക്കട: ജോലിക്കിടെ സ്ലാബ് വീണ് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കെട്ടിട നിർമ്മാണത്തൊഴിലാളി മരിച്ചു. കാട്ടാക്കട, കട്ടയ്ക്കോട്, പൂച്ചെടി വിള, രാജ് നിവാസിൽ രാജൻ (40) ആണ് മരിച്ചത്.
കാട്ടാക്കടയ്ക്കു സമീപം കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ് ജോലി ചെയ്തു കൊണ്ടിരിക്കെ മുകളിൽ സൂക്ഷിച്ചിരുന്ന സ്ലാബ് രാജന്റെ പുറത്ത് വീഴുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ ലഭിച്ചിരിക്കുന്ന വിവരം. ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെ സർജിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച രാജൻ രാത്രി 7 മണിയോടെ മരണമടയുകയായിരുന്നു.
സ്ലാബ് വീണ് കെട്ടിട നിർമ്മാണത്തൊഴിലാളി മരിച്ചു





0 Comments