/uploads/news/news_എസ്.എസ്.എൽ.സി_പരീക്ഷയിൽ_വിജയിച്ച_വിദ്യാർ..._1656836044_1164.jpg
Local

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു


പെരുമാതുറ: കണിയാപുരം മുസ്ലിം ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ പെരുമാതുറ മേഖലയിൽ നിന്നും വിജയിച്ച 37 വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ അധ്യാപകരും പി.ടി.എയും പെരുമാതുറ കൂട്ടായ്മയുടെയും സഹകരണത്തോടെ കൂട്ടായ്മ ഹാളിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.


ചടങ്ങിൽ കണിയാപുരം മുസ്ലിം ഹൈസ്കൂൾ പി.ടി.എ പ്രസിഡൻ്റ് നിജാസ് അധ്യക്ഷത വഹിച്ചു. യുവ കവിയും അധ്യാപകനുമായ സിദ്ധീഖ് സുബൈർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസിട്രസ് സുജ.പി.എൽ, പെരുമാതുറ കൂട്ടായ്മ പ്രസിഡൻ്റ് ഷാജഹാൻ, സ്റ്റാഫ് സെക്രട്ടറി അനസ്, കണിയാപുരം ഹരിത സ്പർശം ചെയർമാൻ ഷഹീർ ജീ അഹമ്മദ്, കൂട്ടായ്മ സെക്രട്ടറി നസീർ സിറാജുദ്ദീൻ, ഗാന്ധിയൻ ഉമർ, ഷാനവാസ്, സജൂ തങ്കച്ചി, മിനി, മുജാബ് എ.ഐ, അനസ്, ഷഹീർ ബിൻ സലീം എന്നിവർ പങ്കെടുത്തു.

എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

0 Comments

Leave a comment