/uploads/news/news_കനൽ_പദ്ധതി_1656767282_9747.jpg
KERALA

കനൽ പദ്ധതി


കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കാൻ 'കനൽ' പദ്ധതി
സ്ത്രീധന പീഡനങ്ങൾ അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ അവതരിപ്പിച്ച ബോധവത്കരണ പരിപാടിയാണ് കനൽ. കലാലയങ്ങളിൽ യുവതലമുറയെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാശിശു വികസന വകുപ്പ് കനൽ കർമ്മ പരിപാടി സംസ്ഥാനതലത്തിൽ അവതരിപ്പിച്ചത്. 2021 ജൂലൈയിലാണ് ജെൻഡർ സെൻസിടൈസേഷൻ പദ്ധതിയായ കനൽ ആരംഭിച്ചത്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ജെൻഡർ അവബോധം സൃഷ്ടിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഈ വർഷം മാർച്ച് 31 വരെയുള്ള കണക്കുകൾ അനുസരിച്ച് സംസ്ഥാനതലത്തിൽ ഇതു വരെ 597 കോളേജുകളിലായി 106948 വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി കഴിഞ്ഞു.100 മുതൽ 500 കുട്ടികളുടെ വരെ ഓരോ ഗ്രൂപ്പിനും ഒരു മണിക്കൂർ ദൈർഘ്യമുള്ള രണ്ട് ഓൺലൈൻ ക്ലാസ് വീതമാണു നൽകി വരുന്നത്.

ജെൻഡർ റിലേഷൻ, ജെൻഡർ ആൻഡ് ലോ എന്നീ വിഷയങ്ങളിലാണ് ക്ലാസുകൾ. പരിചയ സമ്പന്നരായ പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. കോളേജ് വിദ്യാർത്ഥികൾക്ക് സ്ത്രീധന നിരോധന നിയമത്തെക്കുറിച്ചുള്ള പഠന ക്ലാസുകളും നടത്തിവരുന്നു.

കനൽ പദ്ധതി

0 Comments

Leave a comment