തിരുവനന്തപുരം: മുൻ എം.എൽ.എ യും ജനപക്ഷം നേതാവുമായ പി.സി ജോർജ് പീഡന പരാതിയിൽ അറസ്റ്റിൽ.സോളാർ പീഡനക്കേസിലെ പരാതിക്കാരി നൽകിയ മറ്റൊരു പീഡന പരാതിയിലാണ് പി.സി ജോർജിനെ അറസ്റ്റ് ചെയ്തത്. ഈ വർഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.
കേസിൽ മ്യൂസിയം പോലീസാണ് ജോർജിനെതിരെ കേസെടുത്തിട്ടുള്ളത്. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാർ പീഡന കേസ് പരാതിക്കാരിയും പി.സി ജോർജുമായുള്ള സംഭാഷണവും പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി ഇന്ന് തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് സോളാർ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതും ജോർജിനെ അറസ്റ്റ് ചെയ്തതും. അറസ്റ്റ് ചെയ്ത പി. സി ജോർജിനെ പിന്നീട് ഏ.ആർ ക്യാംപിലെത്തിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
ഈ വർഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.





0 Comments