/uploads/news/news_കഴക്കൂട്ടത്ത്_തൊഴിലാളി_ഷോക്കേറ്റു_മരിച്ച..._1721612198_3699.jpg
ACCIDENT

കഴക്കൂട്ടത്ത് തൊഴിലാളി ഷോക്കേറ്റു മരിച്ചു


കഴക്കൂട്ടം: നഗരസഭാ ഷീ - ലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. നെടുമങ്ങാട് അയ്യപ്പൻ കുഴി സ്വദേശിയും രഘുനാഥ് - ലേഖ ദമ്പതികളുടെ മകനുമായ ലാൽ കൃഷ്ണ (27) യാണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. 
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ - ലോഡ്ജിന്റെ എ.സി.പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻതന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരൻ ഹരികൃഷ്ണ.

നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ - ലോഡ്ജിന്റെ എ.സി.പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.

0 Comments

Leave a comment