/uploads/news/news_കൊച്ചി_കടലിൽ_മത്സ്യ_തൊഴിലാളിക്ക്_വെടിയേറ..._1662550277_7390.jpg
BREAKING

കൊച്ചി കടലിൽ മത്സ്യ തൊഴിലാളിക്ക് വെടിയേറ്റു


കൊച്ചി: കടലിൽ വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. അന്ധകാരനാഴി സ്വദിശി സെബാസ്റ്റ്യനാണ് ചെവിക്ക് വെടിയേറ്റത്. പരിക്കേറ്റ സെബാസ്റ്റ്യനെ മട്ടാഞ്ചേരി ആശുപത്രിയിലെത്തിച്ചു. ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സെബാസ്റ്റ്യനും മറ്റു മത്സ്യത്തൊഴിലാളികളും. ഇതിനിടെ ഫോർട്ട് കൊച്ചി തീരത്തിന് സമീപത്തുവെച്ചാണ് വെടിയേറ്റതെന്നാണ് വിവരം. നാവികസേനയുടെ ദ്രോണാചാര്യയിൽ വെടിവെപ്പ് പ്രാക്ടീസും മറ്റും നടക്കാറുണ്ട്. അവിടെ നിന്നാണോ വെടിയുതിർത്തതെന്ന് സംശയമുണ്ട്. എന്നാൽ നാവികസേന ഇത് സംബന്ധിച്ച് സ്ഥിരീകരിച്ചിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.

ഫയറിങ് പരിശീലനം നടക്കുന്ന സമയത്ത് അതുവഴി മത്സ്യബന്ധന ബോട്ടുകളും മറ്റും കടന്ന് പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. അതു സംബന്ധിച്ച് നിർദേശങ്ങളും മത്സ്യത്തൊഴിലാളികൾക്ക് നൽകാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിൽ പരിശീലനം ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

കൊച്ചിയില്‍ കടലില്‍വെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

0 Comments

Leave a comment