/uploads/news/news_വ്യാജ_സർട്ടിഫിക്കറ്റ്_കേസ്:_വിദ്യ_പോലീസി..._1687372468_7206.jpg
BREAKING

വ്യാജ സർട്ടിഫിക്കറ്റ് കേസ്: വിദ്യ പോലീസിന്റെ പിടിയിൽ


കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതി കെ.വിദ്യ പോലീസ് കസ്റ്റഡിയിലായി. നിർണായകമായത് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ അഗളി പോലീസാണ് കസ്റ്റഡിയിലെടുത്തത്. എസ്.പി ആർ.ആനന്ദിന്റെ സംഘമാണ് വിദ്യയെ പിടികൂടിയത്. 

കേസെടുത്തു പതിനഞ്ചു ദിവസത്തിന് ശേഷം കോഴിക്കോട് സുഹൃത്തിൻറ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെ നാളെ പാലക്കാടെത്തിച്ച് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാതിരുന്നതിൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും സിപിഎം പ്രതിയെ  സംരക്ഷിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിയെ ഒളിപ്പിച്ചത് സിപിഎമ്മും പോലീസും കൂടിയെന്നും ആരോപണം

കോഴിക്കോട് സുഹൃത്തിൻറ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്

0 Comments

Leave a comment