/uploads/news/news_ഡോക്ടർക്ക്_യാത്രയയപ്പ്_നൽകി_1687349595_4045.jpg
NEWS

ഡോക്ടർക്ക് യാത്രയയപ്പ് നൽകി


പെരുമാതുറ : ദീർഘകാലം പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ജോലി നോക്കിയ ഡോക്ടർ അർനോൾഡ് ദീപക്കിന് സി.പി.ഐ(എം) പെരുമാതുറ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

കോവിഡ് പോലത്തെ പ്രതിസന്ധി ഘട്ടത്തിലെ ഡോക്ടറുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും, ആതുര സേവന രംഗത്തെ നിസ്വാർത്ഥമായ സേവനത്തിന് നാട്ടുകാർക്ക് വേണ്ടി നന്ദി പറയുന്നുവെന്നും ഡോക്ടർക്കുള്ള ഉപഹാരം സമർപ്പിച്ച് ബ്രാഞ്ച് സെക്രട്ടറി സജിത്ത് ഉമ്മർ പറഞ്ഞു. ലോക്കൽ കമ്മിറ്റിയംഗം എം.അബ്ദുൽ വാഹിദ് ഡോക്ടറെ പൊന്നാട അണിയിച്ച് ആദരിച്ചു.

സി.പി.ഐ(എം) ശാർക്കര ലോക്കൽ കമ്മിറ്റിയംഗം ഇ.എം.മുസ്തഫ, നസീർ, ഇഖ്ബാൽ, സുൽഫിക്കർ, സൈഫുദ്ധീൻ, കബീർ, ഹോസ്പിറ്റൽ എച്.ഐ സൂരജ്, മാഹീൻ മറ്റ് സ്റ്റാഫുകൾ എന്നിവർ പങ്കെടുത്തു.

ദീർഘകാലമായി പെരുമാതുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസറായി ജോലി നോക്കുകയായിരുന്നു ഡോക്ടർ അർനോൾഡ് ദീപക്ക്

0 Comments

Leave a comment