കഴക്കൂട്ടം, തിരുവനന്തപുരം: 12 വയസുകാരിയെ കഴക്കൂട്ടത്തു നിന്നും കാണാതായി. ആസാം സ്വദേശിയായ അൻവർ ഹുസൈൻ്റെ മകൾ തസ്നീം ബീഗം ആണ് കാണാതായത്. കണിയാപുരം മുസ്ലീം ഹൈസ്ക്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇന്ന് (20/08/2024/ ചൊവ്വാഴ്ച്ച രാവിലെ 10:00 മണിയോടെയാണ് കുട്ടിയെ കാണാതായത്.
അതിഥി തൊഴിലാളിയായ കുട്ടിയുടെ പിതാവ് അൻവർ ഹുസൈൻ കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു പുറകു വശത്തായി STRA -213 -ൽ കുടുംബ സമേതം വാടകയ്ക്കു താമസിക്കുകയായിരുന്നു.
ഇന്ന് രാവിലെ തസ്നീം ബീഗം സഹോദരിമാരുമായി വഴക്കുകൂടിയതിനെത്തുടർന്ന് മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് കാണാതായതെന്നാണ് നിഗമനമെന്ന് കഴക്കൂട്ടം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ കുട്ടിയുടെ ഏതാനും വസ്ത്രങ്ങളും കാണാനില്ലെന്നും ഹിന്ദിയല്ലാതെ മറ്റു ഭാഷകൾ അറിയില്ലെന്നും പിതാവ് പോലീസിൽ അറിയിച്ചിട്ടുണ്ട്.
പോലീസും നാട്ടുകാരും ചേർന്ന് അന്വേഷിക്കുന്നു .....
ഇന്ന് (20/08/2024/ ചൊവ്വാഴ്ച്ച രാവിലെ മുതലാണ് കാണാതായത് ആസാം സ്വദേശിനിയാണ്.





0 Comments