/uploads/news/news_അട്ടപ്പാടി_മധു_കൊലക്കേസ്_ഒരു_സാക്ഷി_കൂടി..._1658391853_2409.jpg
BREAKING

അട്ടപ്പാടി മധു കൊലക്കേസ് ഒരു സാക്ഷി കൂടി കൂറുമാറി


പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 15ാം സാക്ഷി മെഹറുന്നീസയാണ് മൊഴിമാറ്റിയത്. കേസിൽ ഇതോടെ കൂറുമാറിയവരുടെ എണ്ണം അഞ്ചായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നതായി മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു.


പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തിയാണ്. നേരത്തേ 10,11,12,14 സാക്ഷികൾ കൂറുമാറിയിരുന്നു. ഇവരും രഹസ്യ മൊഴി നൽകിയവരാണ്. 13ാം സാക്ഷി സുരേഷ് ആശുപത്രിയിലാണ്. അതിനാൽ കേസിലെ വിസ്താരം പിന്നീട് നടക്കും.


വിസ്താരത്തിനിടെ മൊഴിമാറ്റിയ മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്ന 12ാം സാക്ഷി അനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.


2018 ഫെബ്രുവരി 22നാണ് ഒരു സംഘം ആക്രമികൾ മധുവിനെ തല്ലിക്കൊന്നത്. ജൂൺ എട്ടിന് കേസിൽ വിചാരണ തുടങ്ങി. പിന്നാലെ രണ്ട് പ്രധാന സാക്ഷികൾ കൂറുമാറി. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കൂറുമാറ്റത്തിന് പിന്നിലെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. 

കൂറുമാറ്റം തുടർക്കഥയാകുന്നു

0 Comments

Leave a comment