/uploads/news/news_ആകാംക്ഷക്കൊടുവിൽ_ബാസിതിനെ_കണ്ടെത്തി_1659892521_3286.jpg
BREAKING

ആകാംക്ഷക്കൊടുവിൽ ബാസിതിനെ കണ്ടെത്തി


കഠിനംകുളം: മണിക്കൂറുകൾ നീണ്ട ആകാംക്ഷക്കൊടുവിൽ ബാസിതിനെ കണ്ടെത്തി. ചേരമാൻ തുരുത്ത്, എസ്.എസ്. മൻസിലിൽ ബാദുഷ - ഷീബ ദമ്പതികളുടെ മകൻ ബാസിത് (10) നെയാണ് കാണാതായത്. ഇന്ന് ഉച്ചയോടെ തൊട്ടടുത്തുള്ള ബന്ധു വീട്ടിൽ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചതോടെ കുട്ടിയെ കണ്ടെത്തിയ ഒരാൾ വിവരമറിയിക്കുകയായിരുന്നു. 

കൂട്ടുകാരൻറ വീട്ടിൽ പോയി മടങ്ങി വരവേ വഴിതെറ്റുകയായിരുന്നു. കണിയാപുരം ഗവൺമെൻറ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ബാസിതിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിൽ ചാന്നാങ്കര ജന്മി മുക്കിലുള്ള കൂട്ടുകാരൻറ വീട്ടിലെത്തിയതായും അവിടെനിന്നും ഭക്ഷണം കഴിച്ച ശേഷം 2:45 - ഓടെ വീട്ടുകാർ പള്ളിനടയിൽ എത്തിച്ചതായും വിവരം ലഭിച്ചിരുന്നു. പരിസരത്തെ സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു വരികയായിരുന്നു. രാത്രി 9 മണിയോടെ കഠിനംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യാർത്ഥിയെ വീട്ടുകാരോടൊപ്പം മടക്കി അയച്ചു.

കുട്ടിയെ കാണാനില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ കൂടി പ്രചരിച്ചതോടെ കുട്ടിയെ കണ്ടെത്തിയ ഒരാൾ വിവരമറിയിക്കുകയായിരുന്നു.

0 Comments

Leave a comment