തിരുവനന്തപുരം: ലോകമെങ്ങുമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരം; കേട്ടിട്ടും കേട്ടിട്ടും മടുക്കാത്ത ഒരു ശബ്ദത്തിന്റെ പേരാണിന്ന് യേശുദാസ്. മറിച്ച് പേര് പറയാൻ കഴിയാത്ത വിധം പതിറ്റാണ്ടുകളായി മലയാളിയുടെ സ്വന്തമാണീ പാട്ടുകാരൻ. ഈ പാട്ടിന്റെ വിസ്മയത്തിന് ഇന്ന് 83-ാം പിറന്നാൾ. ഗാനഗന്ധർവനെന്ന് മലയാളി ഒരാളെ മാത്രമെ വിളിച്ചിട്ടുള്ളൂ, അതാണീ പാട്ടുകാരന്റെ സവിശേഷത. കേട്ട് കേട്ടാണ് മലയാളികളുടെ മനസിൽ ഈ ശബ്ദം പതിഞ്ഞു കിടന്നത്.
പ്രിയപ്പെട്ട ദാസേട്ടന്റെ പാട്ടില്ലാതെ മലയാളിക്ക് ഒരു ദിവസമുണ്ടാകില്ല. 1961 നവംബർ 14നാണ് 'കാൽപാടുകൾ' എന്ന സിനിമയ്ക്കായി 21 വയസ്സുകാരനായ യേശുദാസിന്റെ സ്വരം ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ആദ്യമായി റിക്കോർഡ് ചെയ്തത്. രാമൻ നമ്പിയത്ത് നിർമിച്ച് കെ.എസ് ആന്റണി സംവിധാനം ചെയ്ത
`കാൽപാടുകൾ'ക്കുവേണ്ടി സംഗീതം ഒരുക്കി യേശുദാസിനെ ആദ്യം പാടിച്ചത് എം.ബി ശ്രീനിവാസനായിരുന്നു. തുടർന്നാണ് ഈ സംഗീതയുഗം ആരംഭിക്കുന്നത്. അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടി.
മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം ഏറ്റവും കൂടുതൽ തവണ നേടി എന്ന ബഹുമതിയും സ്വന്തമാക്കി. കേരളത്തിനു പുറമെ കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി. യേശുദാസിന്റെ പിറന്നാളാഘോഷം ഇന്ന് കൊച്ചിയിൽ പാടിവട്ടം അസീസിയ കൺവെൻഷൻ
സെന്ററിൽ നടക്കും. അമേരിക്കയിലെ ഡാലസിലുള്ള യേശുദാസും ഭാര്യ പ്രഭയും ഡിജിറ്റൽ സ്ക്രീനിലൂടെ ആഘോഷ പരിപാടികളിൽ പങ്കെടുക്കും. യേശുദാസ് അക്കാദമിയാണ് സംഘാടകർ. ചടങ്ങിൽ മമ്മൂട്ടി മുഖ്യാതിഥിയായിരിക്കും.
കേരളത്തിനു പുറമെ കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും ഇദ്ദേഹത്തെ തേടിയെത്തി.





0 Comments