കുടുംബപ്രേഷകരുടെ പ്രിയപ്പെട്ട സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ എത്തിയ 'ഹൃദയപൂർവ്വം' മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. ആദ്യപകുതി മനോഹരമാണെന്ന് കണ്ടവർ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്നു.
ഓണം റിലീസുകളിലെ പ്രിയപ്പെട്ട ചിത്രമായി ഹൃദയപൂർവ്വം മാറുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പുതുമയാർന്ന മോഹൻലാൽ - സംഗീത പ്രതാപ് കൂട്ടുകെട്ട് തീയറ്ററുകളിൽ പ്രേക്ഷകരെ രസിപ്പിക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും എഡിറ്റിങ്ങും ചിത്രത്തിന്റെ ആകർഷണങ്ങളാണ്.
സംഗീത് പ്രതാപ്, മാളവിക മോഹനൻ, സിദ്ദിഖ്, സംഗീത തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മകൾ എന്ന ചിത്രത്തിനു ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയപൂർവ്വം. "എന്നും എപ്പോഴും" എന്ന ചിത്രമാണ് അവസാനമായി മോഹൻലാലുമായി ഒത്തൊരുമിച്ച് ചെയ്തത്.
സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. അഖിൽസത്യന്റെ കഥയ്ക്ക് ടി.പി.സോനുവാണ് തിരക്കഥയൊരുക്കിയത്. അനൂപ് സത്യനാണ് പ്രധാന സംവിധാന സഹായി. അനു മൂത്തേടത്ത് ചായഗ്രഹണവും കെ രാജഗോപാൽ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഓണം റിലീസുകളിലെ പ്രിയപ്പെട്ട ചിത്രമായി "ഹൃദയപൂർവ്വം ' മാറുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. പുതുമയാർന്ന മോഹൻലാൽ - സംഗീത പ്രതാപ് കൂട്ടുകെട്ട് തീയറ്ററുകളിൽ പ്രേക്ഷകരെ രസിപ്പിക്കുന്നതായാണ് ആദ്യ റിപ്പോർട്ടുകൾ നൽകുന്നത്





0 Comments