/uploads/news/news_മലയാളത്തിലെ_ആദ്യ_ഫൗണ്ട്_ഫൂട്ടജ്_ഡോക്യുഫി..._1737655412_19.jpg
CINEMA/MUSIC

മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിന് തയ്യാറായി.


https://youtu.be/jNm5d35mGH8 

വിവിധമേഖലയിൽ നിന്നുള്ള സിനിമാ പ്രേമികളുടെ കൂട്ടായ്‌മയിൽ പിറന്ന സിനിമ.

ദി സ്റ്റോറി ഫാക്ട്‌ടറിയുടെ നിർമ്മാണത്തിലെ പ്രഥമ സിനിമ.

തിരുവന്തപുരം:

മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിനൊരുങ്ങുന്നു. സമകാലിക കേരളത്തിൽ നടക്കുന്ന സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ദി സ്റ്റോറി ഫാക്‌ടറി നിർമ്മിക്കുന്ന ജിഷ്‌മ എന്ന ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായി. സിനിമയിൽ എത്തിപ്പെടാൻ ശ്രമിക്കുന്ന സാങ്കേതിക പ്രവർത്തകർക്കും അഭിനേതാക്കൾക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ഒരു കൂട്ടായ്‌മയാണ് ദി സ്റ്റോറി ഫാക്ട‌റിയുടെ അണിയറക്ക് പിന്നിലുള്ളവർ

കഥയിലും, നിർമ്മാണത്തിലും, അവതരണത്തിലും വ്യത്യസ്‌തത പുലർത്തുന്ന ജിഷ്‌മ മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് ഡോക്യുഫിക്ഷൻ എന്ന രീതിയിലും വ്യത്യസ്‌തത പുലർത്തുന്നു. ബജറ്റ് പരിമിതികൾക്കുള്ളിൽ നിന്നും നിർമ്മിച്ച ഈ ചിത്രത്തിന്റെ ആറ് മിനിറ്റോളം വരുന്ന ഭാഗങ്ങൾ എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൂർത്തീകരിച്ചിരിക്കുന്നത്

ഷാജി എം ബഷീർ തിരക്കഥയും സംവിധാനവും നിർവഹിച്ച ജിഷ്‌മയിൽ ഡോ ഷാജു,ഗൗതമി കൗർ, ഗോപൻ. ഷാനിമോൻ, ഡോ അഞ്ജന, രഞ്ജിമ അരവിന്ദ് . റോഷൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.

എഡിറ്റിങ് : മിഥുൻ രാജ് എസ് മ്യൂസിക്: അജിത് കെ പ്രകാശ്. സൗണ്ട്:പ്രിൻസ് ആൻസിലം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :സുസ്‌മി സക്കറിയ.

മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടജ് ഡോക്യുഫിക്ഷൻ സിനിമ ജിഷ്‌മ പ്രദർശനത്തിന് തയ്യാറായി.

0 Comments

Leave a comment