/uploads/news/news_രാഷ്ട്രീയ_പ്രവേശനത്തിന്_ഒരുങ്ങി_ഇളയദളപതി..._1706246751_5519.jpg
CINEMA/MUSIC

രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങി ഇളയദളപതി വിജയ്


ചെന്നൈ: ലോക്‌സഭാ ഇലക്ഷന് മുൻപ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം നടത്താൻ തമിഴ് സൂപ്പർതാരം വിജയ്. ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തെ രാഷ്ട്രീയപ്പാർട്ടിയാക്കി മാറ്റാൻ ചെന്നൈക്കുസമീപം പനയൂരിൽ ചേർന്ന വിജയ് മക്കൾ ഇയക്കം നേതൃയോഗം തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് ചർച്ച നടന്നെന്നാണ് വിവരം.

ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ടായിരുന്നു. വിജയ് മക്കൾ ഇയക്കത്തിന് നിലവിൽ തമിഴ്നാട്ടിൽ താലൂക്ക് തലങ്ങളിൽ വരെ യൂണിറ്റുകളുണ്ട്. ഐ.ടി, അഭിഭാഷക, മെഡിക്കൽ രംഗത്ത് പോഷക സംഘടനകളും നിലവിലുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സാധ്യത കുറവാണെന്നാണ് സൂചന. പകരം ഏതെങ്കിലുമൊരു സഖ്യത്തിന് പിന്തുണ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

സിനിമകളിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ നടപടികൾ നേരിടേണ്ടിവന്ന വിജയ്, ബി.ജെ.പി. അനുകൂല നിലപാടെടുക്കാനുള്ള സാധ്യത ഇല്ലെന്നാണ് സൂചന. നേരത്തെ കോൺഗ്രസുമായി അടുപ്പമുണ്ടായിരുന്നെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇവരോട് എന്ത് നിലപാടെടുക്കുമെന്നതും അവ്യക്തമാണ്.

ചർച്ചകളിൽ തമിഴ്‌നാട് കൂടാതെ പുതുച്ചേരി, കേരളം, ആന്ധ്ര, കർണാടകം എന്നിവിടങ്ങളിലെ ആരാധക സംഘടനാ നേതാക്കളുമുണ്ടായിരുന്നു.

0 Comments

Leave a comment