കഴക്കൂട്ടം, തിരുവനന്തപുരം: മാജിക് അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം, കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ഭിന്നശേഷിക്കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന് ആരംഭിച്ചു.
കലാപരമായി കഴിവുകളുള്ളവരോ അഭിരുചിയുള്ളവരോ ആയ 14നും 24നുമിടയില്‍ പ്രായമുള്ള ഭിന്നശേഷിക്കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. പ്രവേശനം സൗജന്യമാണ്.
www.differentartcentre.com എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നവര്‍ കലാപ്രകടനത്തിന്റെ രണ്ട് മിനിട്ടില്‍ കവിയാത്ത ഒരു വീഡിയോ വ്യക്തിഗതവിവരങ്ങളടക്കം 94000 60003 എന്ന നമ്പരില്‍ വാട്സ്ആപ്പ് ചെയ്യേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 94477 68535 എന്ന നമ്പരില്‍ ബന്ധപ്പെടുക.
പ്രവേശനം സൗജന്യമാണ്.





0 Comments