കാട്ടാക്കട:
ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിൻറെ ഭാഗമായി കേരള മോട്ടോർ വാഹന വകുപ്പ്, കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൻറെ ആഭിമുഖ്യത്തിൽ വിവിധ റോഡ് സുരക്ഷാ പദ്ധതികൾ നടത്തുന്നതിൻറെ ഭാഗമായി 29 ്ന് രാവിലെ 10.30 മണി മുതൽ കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ വെച്ച് സ്കൂൾ ബസ് ഡ്രൈവർമാർക്കായി പ്രഥമ ശുശ്രൂഷ യെ സംബന്ധിച്ച് ക്ലാസും നേത്ര പരിശോധന ക്യാമ്പും , രക്ത സമ്മർദ്ദം, പ്രമേഹം എന്നിവയുടെ പരിശോധനയും നടത്തുന്നു. എല്ലാ സ്കൂൾ അധികൃതരും ഡ്രൈവർമാരെ കാട്ടാക്കട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ് എന്ന് അധികൃതർ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക് 9188961774 / 9188961399 എന്നീ നമ്പരുകളിൽ ബന്ധപെടാനും ജോയിൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
ദേശീയ റോഡ് സുരക്ഷയുടെ ഭാഗമായി സ്കൂൾ ഡ്രൈവർമാർക്ക് ബോധവത്കരണവും ആരോഗ്യ പരിശോധനയും





0 Comments