ആറ്റിങ്ങൽ : വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന് കീഴിൽ പ്രവർത്തിക്കുന്ന ജാമിഅ അൽ ഹിന്ദിന്റെ നൂതന ഖുർആൻ പഠന സംരംഭമായ 'സ്കൂൾ ഓഫ് ഖുർആ'ന്റെ 2023 - 24 അദ്ധ്യയന വർഷത്തേക്കുള്ള പ്രീ സ്കൂൾ കുരുന്നുകളുടെ പ്രവേശന സംഗമം 'അലിഫ് ' ആറ്റിങ്ങൽ പാലാംകോണം ദാറുൽ അർഖം അൽ ഹിന്ദ് ക്യാമ്പസ്സിൽ നടന്നു.
കേരളത്തിനകത്തും പുറത്തുമായി 33 സെന്ററുകളിലായാണ് സ്കൂൾ ഓഫ് ഖുർആൻ പ്രവർത്തിക്കുന്നത്. പ്രവേശന സംഗമം ദാറുൽ അർഖം അൽ ഹിന്ദ് ഹിഫ്ള് എച്ച്.ഓ.ഡി അബ്ദുൽ റാസിക് സ്വലാഹി ഉദ്ഘാടനം ചെയ്തു. സെന്റർ അഡ്മിൻ ഹൻസീർ ഹക്കീം അധ്യക്ഷനായി. വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, ഓർഗനൈസിംഗ് സെക്രട്ടറി നസീൽ കണിയാപുരം, വിസ്ഡം എഡ്യൂക്കേഷൻ ബോർഡ് ആറ്റിങ്ങൽ മണ്ഡലം കൺവീനർ ഫഹദ് ബഷീർ, ഷഹീർ ബിൻ സലിം എന്നിവർ സംസാരിച്ചു.
കേരളത്തിനകത്തും പുറത്തുമായി 33 സെന്ററുകളിലായാണ് സ്കൂൾ ഓഫ് ഖുർആൻ പ്രവർത്തിക്കുന്നത്





0 Comments