ചിറയിൻകീഴ്: മുതലപ്പൊഴിയോട് ചേർന്നു കിടക്കുന്ന തീരദേശ വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ട് പെരുമാതുറ ഗ്രാമപഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ടു നടക്കുന്ന സമര പരിപാടികളുടെ ഭാഗമായി ജൂലൈ 1 ന് പെരുമാതുറയിൽ പ്രക്ഷോഭ കൺവെൺഷൻ വിളിച്ചു കൂട്ടാൻ മുസ്ലിം ലീഗ് പെരുമാതുറ ശാക്തീകരണ പ്രവർത്തക സമ്മേളനം തീരുമാനിച്ചു.
യുഡിഎഫ് ഭരണ കാലത്ത് പെരുമാതുറ ഉള്‍പ്പെടെയുള്ള പുതിയ പഞ്ചായത്തുകളുടെ പ്രഖ്യാപനം നടന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവേ ഹൈക്കോടതി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു. പഞ്ചായത്ത് രൂപീകരിക്കണമെന്ന ജനകീയ ആവശ്യം നേടിയെടുക്കുന്നതു വരെ മുസ്ലിം ലീഗ് പ്രക്ഷോഭ പരിപാടിക്കൊരുങ്ങുന്നതിൻ്റെ ഭാഗമായാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
പുതുക്കുറിച്ചിയിൽ ചേർന്ന സമ്മേളനം
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി നിസ്സാർ മുഹമ്മദ് സുൽഫി ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ജസീം ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ഷഹീർ ജി അഹമ്മദ്, എസ്.എ വാഹിദ്, എം.എച്ച് ഹുമയൂൺ കബീർ, കർഷക സംഘം ജില്ലാ പ്രസിഡൻ്റ് മൺവിള സൈനുദ്ദീൻ, മണ്ഡലം ഭാരവാഹികളായ എം.എസ് കമാലുദ്ദീൻ, വഹാബ് കിഴുവിലം, നവാസ് മാടൻവിള, റംസി അഹമ്മദ്, അൻസർ പെരുമാതുറ, അഷറഫ് കൊട്ടാരംതുരുത്ത്, എന്നിവർ പ്രസംഗിച്ചു
യുഡിഎഫ് ഭരണ കാലത്ത് പെരുമാതുറ ഉള്‍പ്പെടെയുള്ള പുതിയ പഞ്ചായത്തുകളുടെ പ്രഖ്യാപനം നടന്നെങ്കിലും നടപടി ക്രമങ്ങള്‍ പുരോഗമിക്കവേ ഹൈക്കോടതി ഇടപെട്ട് തീരുമാനം റദ്ദാക്കുകയായിരുന്നു.





0 Comments