/uploads/news/news_ഡിഫറന്റ്_ആര്‍ട്‌സെന്ററില്‍_ഭിന്നശേഷിക്കു..._1716510196_5520.jpg
EDUCATION

ഡിഫറന്റ് ആര്‍ട്‌സെന്ററില്‍ ഭിന്നശേഷിക്കുട്ടികള്‍ക്ക് ഗ്രാഫിക് ഡിസൈന്‍ പരിശീലനം ഇന്ന് മുതൽ


കഴക്കൂട്ടം, തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കായി ഗ്രാഫിക് ഡിസൈന്‍, എഡിറ്റിംഗ് പരിശീലന പദ്ധതിക്ക് ഇന്ന് (വെള്ളി) തുടക്കം കുറിക്കുന്നു. ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്. 

ഇന്ന് രാവിലെ 10 മണിക്ക് വിവര സാങ്കേതിക വിദ്യ സെക്രട്ടറി ഡോ. രത്തന്‍ യു.ഖേല്‍കര്‍ ഐ.എ.എസ് പദ്ധതി ഉദ്ഘാടനം ചെയ്യും. ടൂണ്‍സ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റവെന്‍ഷന്‍ ഡയറക്ടര്‍, ഡോ.അനില്‍ നായര്‍, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും.

ഭിന്നശേഷിക്കുട്ടികളില്‍ തൊഴില്‍ നൈപുണി വികസിപ്പിക്കുവാനും തൊഴില്‍സാധ്യത വര്‍ദ്ധിപ്പിക്കുവാനുമായി ടൂണ്‍സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഇമേജ് എന്ന പേരില്‍ പദ്ധതി ആരംഭിക്കുന്നത്.

0 Comments

Leave a comment