കഴക്കൂട്ടം: കേരള ലൈറ്റ് ആന്റ് സൗണ്ട് അസ്സോസിയേഷൻ (കെ.എൽ.എസ്.എ) കഴക്കൂട്ടം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം അമ്മൻ കോവിൽ ഹാളിൽ വച്ച് ചികിൽസാ ധനസഹായം, പഠനോപകരണ വിതരണം, കെ.എൽ.എസ്.എ കഴക്കൂട്ടം യൂണിറ്റിന്റെ അംഗങ്ങളുടെ ഐഡൻ്റിറ്റി കാർഡ് വിതരണം, സമ്മാന കൂപ്പൺ നറുക്കെടുപ്പും സമ്മാന വിതരണവും, മുതിർന്ന അംഗങ്ങളെ ആദരിക്കൽ എന്നിവ നടത്തി. പ്രസിദ്ധ കാഥികൻ അയിലം ഉണ്ണികൃഷ്ണൻ ചടങ്ങ് ഉത്ഘാടനം ചെയ്തു.കെ.എൽ.എസ്.എ സംസ്ഥാന പ്രസിഡൻ്റ് എസ്.ദാസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എ.സലാം കൗൺസിലർ കവിത.എൽ.എസ്, സുപ്രസിദ്ധ ചലച്ചിത്ര താരവും എഴുത്തുകാരനുമായ കഴക്കൂട്ടം പ്രേംകുമാർ, കോമഡി ഉൽസവ ഫെയിം സന്തോഷ് ബാബു എന്നിവർ പങ്കെടുത്തു. കെ.എൽ.എസ്.എ കഴക്കൂട്ടം യൂണിറ്റ് പ്രസിഡൻ്റ് സുരേഷ്, സെക്രട്ടറി അനിൽകുമാർ ജോ.സെക്രട്ടറി സജി പാച്ചിറ, യൂണിറ്റ് ട്രഷറർ സന്തോഷ്.എസ്, എക്സിക്യൂട്ടീവ് മെമ്പർ ഉദയകുമാർ, എന്നിവർ നേതൃത്വം നല്കി.
കേരള ലൈറ്റ് ആന്റ് സൗണ്ട് അസ്സോസിയേഷൻ കഴക്കൂട്ടം യൂണിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു





0 Comments