തിരുവനന്തപുരം: 34-ാമത് പ്രേംനസീര്‍ അനുസ്മരണവും ചലച്ചിത്ര താരനിശയും ഇന്ന് വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. പ്രേംനസീര്‍ സുഹൃത് സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മന്ത്രി ആന്റണി രാജു, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് എംപി, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, മുന്‍മന്ത്രി വി.എസ്. ശിവകുമാര്‍, ചലച്ചിത്രതാരം കുഞ്ചൻ, ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പീരു മുഹമ്മദ്, കവി പ്രഭാവര്‍മ, സൂര്യാ കൃഷ്ണമൂര്‍ത്തി, ഉദയസമുദ്ര ചെയര്മാന് രാജശേഖരന് നായര്‍, നിംസ് മെഡിസിറ്റി എംഡി ഫൈസല്‍ ഖാന്, കണ്ണൂര്‍ എയ്റോസീസ് എംഡി ഡോ. ഷാഹുല്‍ ഹമീദ്, മുന്‍ ജയില്‍ ഡിഐജി സന്തോഷ്, ചലച്ചിത്ര പ്രവര്‍ത്തകരായ ടി.എസ്. സുരേഷ് ബാബു, ദര്ശന് രാമന്, ശ്രീലതാ നമ്പൂതിരി, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന് എന്നിവര്‍ പങ്കെടുക്കും. കാസര്‍കോഡ് മാര്‍ത്തോമ ബധിര സ്കൂള്‍ വിദ്യാര്‍ഥിനികള്‍ അവതരിപ്പിക്കുന്ന നൃത്തവിരുന്നും, പിന്നണി ഗായകന് കൊല്ലം മോഹന്‍ നയിക്കുന്ന സംഗീതസന്ധ്യയും ഉണ്ടായിരിക്കും.
34-ാമത് പ്രേംനസീര്‍ അനുസ്മരണവും ചലച്ചിത്ര താരനിശയും ഇന്ന് വൈകുന്നേരം 6 മണിക്ക് പൂജപ്പുര ശ്രീചിത്തിര തിരുനാള്‍ ഓഡിറ്റോറിയത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും.





0 Comments