കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യാത്രക്കാരന് നേരെ കല്ലേറ്. സംഭവത്തില്‍ യാത്രക്കാരന് പരിക്കേറ്റു. കാസര്‍കോഡ് സ്വദേശി ഷിബിനാണ് പരിക്കേറ്റത്. ഫറോക്കിനും കല്ലായിക്കുമിടയിലാണ് സംഭവം. ചെന്നൈ-മാംഗലൂര്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ജനറല്‍ കംമ്പാര്‍ട്ട്‌മെന്റില്‍ ഇരുന്നു യാത്രചെയ്യവേയാണ് ഷിബിന് പരിക്ക് പറ്റിയത്.സീറ്റില്‍ ഇരുന്നുറങ്ങുകയായിരുന്ന ഷിബിന്റെ ശരീരത്തിലേക്ക് പുറത്തുനിന്നും ഇഷ്ടിക എറിയുകയായിരുന്നു. ഷിബിന് കംമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്ന് ഇഷ്ടിക കഷ്ണം ലഭിച്ചു. തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് റെയില്‍വേ പോലിസില്‍ പരാതി നല്‍കി. പോലിസ് അന്വേഷണം ആരംഭിച്ചു.
കാസര്‍കോഡ് സ്വദേശി ഷിബിനാണ് പരിക്കേറ്റത്





0 Comments