/uploads/news/news_ആക്കുളം_എം.ജി.എം_സെൻട്രൽ_പബ്ലിക്_സ്കൂളിൽ..._1662216811_7889.jpg
Festivals

ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂളിൽ ഓണാഘോഷ വർണ്ണപ്പൊലിമ


കഴക്കൂട്ടം: ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂളിലെ ഓണാഘോഷ പരിപാടി 'ഓണത്താലം - 22 ' സംഗീതജ്ഞ ഡോ. കെ.ഓമനക്കുട്ടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട വിശിഷ്ടാഥിതി ആയിരുന്ന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷ്ണ പി.നായർ, എം.ജി.എം ഗ്രൂപ്പ്‌ ഓഫ് സ്കൂൾസിന്റെ മാനേജർ സുനിൽ കുമാർ, ഓമനക്കുട്ടി ടീച്ചറിന്റെ മകൾ കമലാലക്ഷ്മി, വൈസ് പ്രിൻസിപ്പൽ പ്രിയ പദ്മകുമാർ, കോർഡിനേറ്റർ ഷെറീന, സുധ സുരേഷ്, സൗമ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി ഓണാഘോഷം നടന്നു.

ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂളിൽ ഓണാഘോഷ വർണ്ണപ്പൊലിമ

0 Comments

Leave a comment