കഴക്കൂട്ടം: ഫെബ്രുവരി 15 മുതൽ 18 വരെ കനകക്കുന്നിൽ നടക്കുന്ന ഇൻറർനാഷണൽ ആയുഷ് കോൺക്ലേവിന്റെ പ്രചരാണാർത്ഥം ടിക്ടോക് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. അഡിക്ഷൻസ് എന്ന വിഷയത്തിലാണ് മത്സരാർത്ഥികൾ വീഡിയോ ചെയ്യേണ്ടത്. ആയുഷിന് കീഴിലുള്ള വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മറ്റു വ്യക്തികൾക്കും സംഘടനകൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികളാകുന്നവർക്ക് ആകർഷകമായ ഒന്നും രണ്ടും സമ്മാനങ്ങൾക്ക് പുറമെ പ്രശസ്ത സിനിമാ താരത്തിന്റെ കൂടെ ടിക് ടോക് വീഡിയോ ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിനായി അയക്കുന്ന വീഡിയോ ഐ.എ.സി യുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും. ഓരോ വീഡിയോസിനും കിട്ടുന്ന ലൈക്കുകളുടെ എണ്ണം കൂടി പരിഗണിച്ചാവും വിജയികളെ തീരുമാനിക്കുക. ഫേസ് ബുക്ക് ഷെയറുകളുടെ എണ്ണം പരിഗണിക്കില്ല. നേരത്തെ നിലനിൽക്കുന്ന സിനിമാ രംഗങ്ങൾ ഉപയോഗിക്കുവാൻ പാടുള്ളതല്ല. വീഡിയോയുടെ ദൈർഘ്യം 45 സെക്കൻറ് മുതൽ രണ്ട് മിനുട്ട് വരെ ആകാം. സിംഗിൾ ആയോ ഗ്രൂപ്പ് ആയോ വീഡിയോ ചെയ്യാം. ഒരാൾ ഒന്നിലധികം വീഡിയോ ചെയ്യാൻ പാടുള്ളതല്ല. വീഡിയോ മലയാളത്തിലാണ് ചെയ്യേണ്ടത്. വീഡിയോക്ക് പശ്ചാത്തല സംഗീതം ഉപയോഗിക്കാവുന്നതാണ്. എന്നാൽ സിനിമാരംഗങ്ങൾക്ക് ലിപ് കൊടുക്കുന്ന തരത്തിലുള്ള വീഡിയോ പാടില്ല. വീഡിയോ 9946361472 എന്ന നമ്പറിലേക്കോ iackerala2018@gmail.com എന്ന മെയിലിലേക്കോ അയക്കുക. വീഡിയോ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഏഴാണ്.
ആയുഷ് കോൺക്ലേവ്, സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ടിക്ടോക് വീഡിയോ മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.





0 Comments