/uploads/news/news_ആറ്റിങ്ങൽ_ഉപജില്ലാ_ശാസ്ത്രോത്സവത്തിന്_ഇന..._1728434434_6617.jpg
Festivals

ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് (ബുധൻ) തുടക്കം


ആറ്റിങ്ങൽ: വിദ്യാർത്ഥികളിൽ ശാസ്ത്രബോധം പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഇന്ന് (ബുധൻ) തുടക്കം കുറിക്കും. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ശാസ്ത്രമേള, ഗണിതശാസ്ത്രമേള , മാനവിക ശാസ്ത്രമേള, പ്രവർത്തിപരിചയമേള, ഐ.ടി മേള എന്നിവ ഉണ്ടായിരിക്കും.

ആറ്റിങ്ങൽ ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ്  മേളകൾ സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ് നിർവഹിക്കും. ഉദ്‌ഘാടന സമ്മേളനത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എസ്.കുമാരി  അധ്യക്ഷത വഹിക്കും, യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺമാരായ ഗിരിജ, ഷീജ.എസ്, രമ്യ സുധീർ, എസ്.എം.സി ചെയർമാൻ ഡോ: രതീഷ് നിരാല, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ പി.സജി പ്രിൻസിപ്പാൽ ഉദയ കുമാരി, എച്ച്.എം- ഗീത.കെ, പി.ടി.എ പ്രസിഡൻ്റ് സന്തോഷ്  എന്നിവർ പങ്കെടുക്കും.

ബുധനാഴ്ച പ്രവൃത്തി പരിചയമേള,
ഗണിതശാസ്ത്ര മേള, ഐ.ടി മേള  എന്നിവയും, വ്യാഴാഴ്ച ശാസ്ത്രമേള, സാമൂഹ്യശാസ്ത്ര മേള - ഐ.ടി മേള  എന്നിവയും നടക്കും. സമാപന സമ്മേളനത്തിൽ ആറ്റിങ്ങൽ  എം.എൽ.എ ഒ.എസ്.അംബിക പങ്കെടുക്കും. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും.

ആറ്റിങ്ങൽ ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ഡയറ്റ് ആറ്റിങ്ങൽ എന്നിവിടങ്ങളിലായാണ് മേളകൾ സംഘടിപ്പിക്കുന്നത്

0 Comments

Leave a comment