തിരുവനന്തപുരം : വിസ്‌ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള മദ്രസകളിലെ വിദ്യാർത്ഥികളുടെ ജില്ലാതല 'സർഗവസന്തം' നാളെ (ഞായർ) കൊല്ലായിൽ നടക്കും. കൊല്ലായിൽ അൽ ഫലാഹ് ഹിഫ്ള് കോളേജ് , സലഫി മദ്രസാ ഹാൾ , ലിറ്റിൽ ഫ്ലോക്ക് പബ്ലിക് സ്കൂൾ എന്നിവടങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
6 വേദികളിലായി 7 കാറ്റഗറിയിൽ 106 ഇനങ്ങളിൽ 338 മത്സരാർത്ഥികൾ പങ്കെടുക്കും. ജില്ലയിലെ 6 കോംപ്ലക്സുകളിൽ നിന്നും കോംപ്ലക്സ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്.
രാവിലെ 8.30 ന് ആരംഭിക്കുന്ന ഉദ്ഘാടന സെഷൻ വിസ്ഡം ഇസ്‌ലാaമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡൻ്റ് നസീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്യും. ജില്ലാ മദ്രസ കൺവീനർ സഫീർ കുളമുട്ടം അധ്യക്ഷനാകും.
വാമനപുരം എം.എൽ.എ അഡ്വ.ഡി.കെ.മുരളി മുഖ്യാതിഥിയാകും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ .റിയാസ്, കൊല്ലായിൽ വാർഡ് മെമ്പർ അൻസാരി കലയപുരം , വിസ്‌ഡം ജില്ലാ സെക്രട്ടറി നസീർ മുള്ളിക്കാട്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡൻറ് ഹാറൂൺ വള്ളക്കടവ്, അൻസാറുദ്ധീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് ജില്ലാ സെക്രട്ടറി അൽ ഫഹദ് പൂന്തുറ , മദ്രസാ ബോർഡ് വെഞ്ഞാറമൂട് കോംപ്ലക്സ് കൺവീനർ അയ്യൂബ് ഖാൻ, കൊല്ലായിൽ സലഫി മദ്രസ കൺവീനർ നിസാറുദ്ദീൻ മൗലവി തുടങ്ങിയവർ സംബന്ധിക്കും.
ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ഡിസംബർ 7,8 തീയതികളിൽ കോഴിക്കോട് മുക്കം ഗ്രീൻവാലി ക്യാമ്പസ്സിൽ നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനർ അൻസാറുദ്ധീൻ സ്വലാഹി അറിയിച്ചു.
ജില്ലാ സർഗവസന്തം നാളെ കൊല്ലായിൽ





0 Comments