/uploads/news/news_മലയാള_സിനിമകളുടെ_ഐഡിയകള്‍ക്കുള്ള_ഒറിജിനാ..._1732362427_5373.jpg
SOCIAL MEDIA

മലയാള സിനിമകളുടെ ഐഡിയകള്‍ക്കുള്ള ഒറിജിനാലിറ്റി ബോളിവുഡിനില്ലെന്ന് നടൻ ഷറഫുദീൻ


മലയാള സിനിമകളുടെ ഐഡിയകള്‍ക്കുള്ള ഒറിജിനാലിറ്റി ബോളിവുഡിനില്ലെന്ന് നടൻ ഷറഫുദീൻ പറയുന്നു. ബോളിവുഡിലുള്ളവർ വലിയ സംഭവമായി പൊക്കിയടിക്കുന്ന ഭൂല്‍ ഭൂലയ്യ പോലും മലയാളത്തില്‍ നിന്നും കൊണ്ടുപോയതാണെന്ന് അവർ സമ്മതിക്കാത്ത കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു.

ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാൻ' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.
വ്യത്യസ്തമായ വേഷപ്പകർച്ചയില്‍ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനില്‍ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് 'ഹലോ മമ്മി'യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായി നിറഞ്ഞാടുകയാണ് ഷറഫുദ്ദീൻ.
 

മലയാള സിനിമകളുടെ ഐഡിയകള്‍ക്കുള്ള ഒറിജിനാലിറ്റി ബോളിവുഡിനില്ലെന്ന് നടൻ ഷറഫുദീൻ

0 Comments

Leave a comment