കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം (നാളെ) ഏപ്രിൽ അഞ്ചിന് ആരംഭിച്ച് 11ന് സമാപിക്കും. ഏപ്രിൽ 5ന് വൈകിട്ട് 6 :00ന് കാപ്പുകെട്ടി തോറ്റംപാട്ട്, രാത്രി 8:30ന് മേജർ സെറ്റ് കഥകളി. ആറിനു രാത്രി 8:30ന് ഭക്തിഗാനസുധ. ഏഴിന് രാവിലെ 10 :00-ന് നാഗരൂട്ട്, രാത്രി 9:00-ന് നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരവും. എട്ടിന് രാത്രി 8:30 ന് നൃത്ത നൃത്യങ്ങൾ. ഒൻപതിന് രാത്രി 8:00ന് നൃത്തനൃത്യങ്ങൾ. പത്തിനു രാത്രി 7:30ന് സിനിമാറ്റിക് ഡാൻസ്. 11ന് പുലർച്ചെ 4:00ന് ഉരുൾ, രാവിലെ 9:00 ന് പൊങ്കാല വൈകിട്ട് 5:00ന് പറയെടുപ്പ് ഘോഷയാത്ര എന്നിവ ഉണ്ടായിരിക്കും.
പള്ളിപ്പുറം താമരക്കുളം ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം





0 Comments