കഴക്കൂട്ടം: തിരുവനന്തപുരത്തെ ഭക്ഷ്യപ്രേമികൾക്കായി ഹോട്ടൽ കാർത്തിക പാർക്ക് ഒരുക്കുന്ന ഏറ്റവും പുതിയ ഭക്ഷ്യമേള ഫ്യൂഷൻ ഫുഡ് ഫെസ്റ്റിവൽ ഇന്നലെ (ജൂലൈ 30) മുതലാണ് ആരംഭിച്ചത്. ഓഗസ്റ്റ് 8 വരെ പത്ത് ദിവസത്തെ ഭക്ഷ്യമേളയാണ് തങ്ങളുടെ ഹോം ഡെലിവറി ചാനലിലൂടെയും ഡെലിവറി പങ്കാളികളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവരുമായി ചേർന്നും ഭക്ഷ്യ പാഴ്സലുകളായി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത്. ഓർഡറുകൾക്കായി 828 199 8860 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. വിവിധങ്ങളായ ഇന്തോ-ചൈനീസ് / ഇന്തോ വെസ്റ്റേൺ കോംബോ ഫ്യൂഷൻ ഭക്ഷണ ഇനങ്ങൾ ആസ്വദിക്കാനുള്ള അവസരമാണ് കാർത്തിക പാർക്ക് തിരുവനന്തപുരം നിവാസികൾക്ക് ഇതിലൂടെ ലഭ്യമാക്കുന്നത്. ഓൺലൈൻ / ഹോം ഡെലിവറി സങ്കേതങ്ങളിൽ കൂടി ലഭ്യമാകുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണ് ഫ്യൂഷൻ ഫുഡ് ഫെസ്റ്റിവൽ എന്നതാണ് ഇവിടത്തെ മെനുവിന്റെ ഏറ്റവും വലിയ പ്രത്യേകത. നല്ല ഗുണനിലവാരമുള്ള മാംസം, പച്ചക്കറികൾ, ആധികാരിക മസാലകൾ, എന്നിവ മാത്രം തിരഞ്ഞെടുക്കുകയും കൃത്രിമ നിറങ്ങൾ, സുഗന്ധങ്ങൾ, രുചി ഏജന്റുകൾ എന്നിവ കർശനമായി ഒഴിവാക്കുകയും ചെയ്തു കൊണ്ട് വളരെ ശ്രദ്ധയോടെയാണ് തങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. കൂടാതെ തങ്ങളുടെ അതിഥികളുടെ നല്ല ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ബാഗുകൾ എന്നിവ ഒഴിവാക്കി തികച്ചും പരിസ്ഥിതി സൗഹൃദമായ ഉത്പന്നങ്ങളാണ് ഭക്ഷണം പാക്കിംഗ് ചെയ്യാനായി തെരഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ അതിഥികളുടെ സുരക്ഷയ്ക്കായി കോവിഡ് പ്രതിരോധ വാക്സിൻ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ഫ്യൂഷൻ ഫുഡ് ഫെസ്റ്റിവൽ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഭക്ഷണ അനുഭവം പ്രദാനം ചെയ്യുമെന്നും, അവർ ഇത് ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കാർത്തിക പാർക്ക് ജനറൽ മാനേജർ പറഞ്ഞു. ഫ്യൂഷൻ ഫുഡ് ഫെസ്റ്റിവൽ വ്യത്യസ്തമായ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കിഴക്കിന്റെ ചൈനയിലൂടെയുള്ള പടിഞ്ഞാറൻ സന്ദർശനം എന്ന ഇൻഡോ / ചൈനീസ് / വെസ്റ്റേൺ മസാലകളുടെ ആരോഗ്യകരവും രുചികരവുമായ ഒരു സംയോജനം. ഇന്ത്യൻ മഖാനിയിൽ പാസ്ത, തന്തൂർ ചിക്കൻ ഫ്രൈഡ് റൈസ്, കാന്താരി ചിക്കൻ സ്റ്റീക് മുതലായവ അത്തരം വ്യത്യസ്ഥ ഇനം കോമ്പിനേഷനുകളുടെ ഉദാഹരണങ്ങളാണെന്ന് ഹോട്ടൽ കാർത്തിക പാർക്കിന്റെ എക്സിക്യൂട്ടീവ് ഷെഫ് പറഞ്ഞു, കഴിഞ്ഞ വർഷം തന്നെ ഇത്തരത്തിൽ ഒരു ഫുഡ് ഫെസ്റ്റിവൽ നടത്താൻ ഉദ്ദേശിച്ചിരുന്നുവെങ്കിലും തുടർച്ചയായ ലോക്ക് ഡൗൺ കാരണം ഹോം ഡെലിവറി, ഓൺലൈൻ എന്നിവ മുഖേനയായി ആണ് ഇപ്പോൾ നടത്തുന്നത്. ഞങ്ങൾ പല തരത്തിലുള്ള കോമ്പിനേഷൻ പരീക്ഷിക്കുകയും അതിൽ മികച്ചവ മാത്രം തിരഞ്ഞെടുത്തുമാണ് ഭക്ഷണ പ്രേമികൾക്കായി ഫ്യൂഷൻ ഫെസ്റ്റിവൽ മെനു തയ്യാറാക്കിയത്. കൂടാതെ പോഷക മൂല്യങ്ങൾ സന്തുലിതമാക്കി, ഘടനയിൽ മാറ്റം വരുത്താതെ തയാറാക്കുന്ന രുചികരമായ ഫ്യൂഷൻ ഭക്ഷണങ്ങൾ എല്ലാപേരും ആസ്വദിക്കണമെന്നും വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇത്തരത്തിലുള്ള ഭക്ഷ്യമേളകൾ സംഘടിപ്പിക്കുന്നത് ഭക്ഷ്യപ്രേമികൾക്ക് പുതിയ ഭക്ഷ്യ ഇനങ്ങളും രുചികളും അവതരിപ്പിക്കുക എന്നതോടൊപ്പം ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ദുരിതമനുഭവിക്കുന്ന തങ്ങളുടെ വ്യവസായ സഹപ്രവർത്തകരെ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും വഴിയൊരുക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്.
ഭക്ഷ്യപ്രേമികൾക്കായി ഹോട്ടൽ കാർത്തിക പാർക്ക് ഒരുക്കുന്ന “ഫ്യൂഷൻ ഫുഡ് ഫെസ്റ്റിവൽ”





0 Comments