ഷാർജ: റമദാൻ മാസത്തിൽ യു.എ.ഇയിലെ പൊതുമേഖലയിലെ തൊഴിൽസമയം പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവർത്തനം. വെള്ളി ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അവധിയായിരിക്കും.
ഷാർജയിൽ വെള്ളി മുതൽ ഞായർ വരെ പൂർണ അവധിയായിരിക്കും. വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ എന്ന പ്രത്യേകതയുമുണ്ട്.ഏപ്രിൽ രണ്ട് മുതൽ നോമ്പ് തുടങ്ങുമെന്നാണ് കരുതുന്നത്.
വാരാന്ത്യ അവധി മാറിയ ശേഷം യു.എ.ഇയിലെ ആദ്യ റമദാനാണ് വരുന്നത്. വെള്ളിയാഴ്ചകൾ തൊഴിൽ ദിനമാകുന്ന ആദ്യ റമദാൻ എന്ന പ്രത്യേകതയുമുണ്ട്





0 Comments