ചന്തവിള: കഴക്കൂട്ടം കൃഷിഭവനുമായി സഹകരിച്ചു കൊണ്ട് കലാനിധിയുടെ മെമ്പറായ റോബിൻസന്റെ ഫാമിൽ - റോബിൻസൺ ഫാം കാർഷികോത്സവ് 2019 സംഘടിപ്പിക്കുന്നു. ഇന്ന് (ഫെബ്രുവരി 13-ന് ) വൈകുന്നേരം 3 മണിക്ക് ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉത്ഘാനം ചെയ്യും. കഴക്കൂട്ടത്ത് ചന്തവിള കാട്ടായിക്കോണം, കല്ലുകുന്നിലാണ് കമലൻ എന്നറിയപ്പെടുന്ന റോബിൻസണിന്റെ ഫാം. കലാനിധി ജനറൽ സെക്രട്ടറി ഗീതാ രാജേന്ദ്രന്റെ അദ്ധ്യതയിൽ ചേരുന്ന ചടങ്ങിൽ കൃഷി വകുപ്പിന്റെയും കലാനിധിയുടെയും കർഷകശ്രീ പുരസ്കാരം റോബിൻസണ് നൽകി ആദരിക്കും. തിരുവനന്തപുരം നഗരസഭയുടെ യാചക പുനരധിവാസ കേന്ദ്രമായ 'സാക്ഷാത്കാരം' വൃദ്ധസദനത്തിലെയും, 'സായാഹനം' അന്തേവാസികൾക്കും റോബിൻസൺ ഫാം പച്ചക്കറി കിറ്റ് വിതരണവും കൃഷിഭവൻ അസിസ്റ്റന്റ് ഡയറക്ടർ ബീനാകുമാരി എ, കഴക്കൂട്ടം കൃഷിഭവൻ അഗ്രികൾച്ചർ ഓഫീസർ റീജാ. എസ് എന്നിവർ പങ്കെടുക്കും.
റോബിൻസന്റെ ഫാമിൽ - റോബിൻസൺ ഫാം കാർഷികോത്സവ് 2019 സംഘടിപ്പിക്കുന്നു.





0 Comments