https://kazhakuttom.net/images/news/news.jpg
Festivals

വിദ്യാരംഭം സംഗീത സാന്ദ്രമാക്കി ശാന്താറാം സാറും ശിഷ്യരും


കഴക്കൂട്ടം: നൂറോളം കലാ പ്രതിഭകൾ ഒന്നിച്ച സമൂഹ സംഗീതാർച്ചന പളളിപ്പുറത്തും സമീപ പ്രദേശങ്ങളിലും പുതിയൊരു അനുഭവമായി മാറി. പള്ളിപ്പുറം ശ്രീ തോന്നൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിന് സമാപനം കുറിച്ച് കൊണ്ടായിരുന്നു നൂറോളം കലാ പ്രതിഭകൾ ക്ഷേത്രാങ്കണത്തിൽ സംഗീതത്തിന്റെ പെരുമഴ പെയ്യിച്ച് കൊണ്ടു സമൂഹ സംഗീതാർച്ചന നടത്തിയത്. രാവിലെ 7:30 ഓടെ ക്ഷേത്ര സന്നിധിയിൽ നടന്ന പൂജ എടുക്കൽ ചടങ്ങോടെയാണ് വ്യത്യസ്ഥത നിറഞ്ഞ സംഗീതാർച്ചനയ്ക്ക് തുടക്കം കുറിച്ചത്. പ്രശസ്ഥ സംഗീതജ്ഞനും കണിയാപുരം ഗവ. യു.പി സ്ക്കൂളിലെ സംഗീത അദ്ധ്യാപകനുമായ വർക്കല സി.എസ്.ശാന്താറാം നേതൃത്വം നല്കിയ സംഗീത പരിപാടിയിൽ അദ്ദേഹത്തിന്റെ ശിഷ്യരായ നൂറോളം കലാപ്രതിഭകളാണ് വേദിയെ സംഗീത സാന്ദ്രമാക്കിയത്. സംഗീതാർച്ചനയിൽ ആനന്ദ് ജയറാം വയലിനും ചെങ്ങന്നൂർ ശ്രീരാഗ് ഓടക്കുഴലും, അടൂർ ജയദേവൻ മൃദംഗവും കൈകാര്യം ചെയ്തു. സംഗീത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിടാനെത്തിയ നിരവധി കുരുന്നുകൾക്ക് സി.എസ്.ശാന്താറാം സ്വരങ്ങൾ പകർന്ന് നൽകിയ ചടങ്ങും വേദിയിൽ നടന്നു. കഴിഞ്ഞ പത്ത് ദിവസമായി നടന്ന് വന്ന പള്ളിപ്പുറം ശ്രീ തോന്നൽ ദേവീ ക്ഷേത്രത്തിലെ നവരാത്രി നൃത്ത സംഗീതോത്സവത്തിൽ നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്കി കൊണ്ടുള്ള പരിപാടികളാണ് അരങ്ങേറിയത്. കഴക്കൂട്ടം എ.ജെ.ആശുപത്രി ഏർപ്പെടുത്തിയ പുരസ്ക്കാരങ്ങൾ, കലാപരിപാടികൾ അവതരിപ്പിച്ചവർക്കും സംഗീതാർച്ചനക്ക് നേതൃത്വം നൽകിയ സംഗീതജ്ഞൻ സി.എസ്.ശാന്താറാമിനും ആശുപത്രി ജനറൽ മാനേജർ ഉസ്മാൻ കോയ വിതരണം ചെയ്തു.

വിദ്യാരംഭം സംഗീത സാന്ദ്രമാക്കി ശാന്താറാം സാറും ശിഷ്യരും

0 Comments

Leave a comment