നിരുപാധിക സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പര്യായമായ, പ്രകൃതി സ്നേഹി, കുടുംബനാഥൻ,രാഷ്ട്രീയക്കാരൻ, ആത്മീയാചാര്യൻ തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വജീവിതത്തിലൂടെ നീതിയിലൂന്നിയ ദിശാബോധം നൽകിയ, ലോകത്തെ ചിന്താപരമായും ആശയപരമായും നവോത്ഥാനത്തിലേക്ക് നയിച്ച, ലോകത്തെ ഇത്രയേറെ സ്വാധീനിച്ച മാനവിക ചരിത്രത്തിലെ യുഗ പുരുഷനായ, പ്രവാചകൻ മുഹമ്മദിൽ (സ) നിന്നും നാം ഓരോരുത്തരും പ്രചോദനം ഉൾക്കൊള്ളേണ്ടതാണ്. ഭരണ നേതൃത്വത്തിലുള്ളവരും എതിർചേരിയിലുള്ളവരും പരസ്പരം മൂടുതാങ്ങികളായി മാറി. വർഷങ്ങൾ 70 പിന്നിട്ടിട്ടും ഇന്നും സാധാരണക്കാരൻ മാറ്റിനിർത്തപ്പെടുന്നു. *രാഷ്ട്രീയ സത്യസന്ധതയിൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ അരവിന്ദ് കെജ്രിവാൾ അടക്കമുള്ള അംഗുലീ പരിമിതമായ നേതാക്കൾ നമുക്ക് പ്രതീക്ഷ നൽകുന്നു,* മറുപക്ഷം ഫണം വിടർത്തി വിഴുങ്ങാനായി ഓങ്ങുന്നു. അല്ല വിഴുങ്ങിക്കൊണ്ടിരിക്കുന്നു. ഇനിയുമൊരു കൂട്ടർ സ്ഥാനമാനങ്ങൾക്ക് വേണ്ടി സ്വയം തരംതാഴുന്നു, ഫണം വിടർത്തിയവരെ പോലും അവർ ചവിട്ടുപടികളായി ഉപയോഗിച്ച് താൽക്കാലിക നേട്ടം കൊയ്യുന്നു. മൈതാന പ്രസംഗങ്ങളിൽ വീരസ്യം പറഞ്ഞ് ജനത്തെ രോമാഞ്ച കുഞ്ചിതരാക്കി നിർത്തുന്നു. എന്നാൽ അവരുടെ പ്രവർത്തനമോ, അർദ്ധ മനസ്സോടെ!!!. സത്യത്തിന്റെയും അസത്യത്തിന്റെയും പക്ഷങ്ങൾ സംശയത്തിനതീതമായി വെളിവാക്കപ്പെടുമ്പോൾ, നാം നിഷ്പക്ഷത വെടിഞ്ഞു പക്ഷം പിടിക്കണമെന്നാണ് പ്രവാചകന്റെ ജീവിതം നമ്മോട് പറയുന്നത് എന്നോർക്കുക! അതെ സത്യപക്ഷം! നീതിപക്ഷം ഏവർക്കും പ്രവാചകന്റെ ജീവിതവെളിച്ചം സ്വജീവിതത്തിൽ പകർത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു... ഷൗക്കത്ത് അലി എരോത്ത്,ആം ആദ്മി പാർട്ടി.
Milad-e-shereef message from Shoukath Ali Eroth





0 Comments