https://kazhakuttom.net/images/news/news.jpg
Festivals

അമ്മമാര്‍ പോലും ക്രൂരത കാട്ടുന്നത് ആത്മബോധമില്ലാത്തതു കൊണ്ട്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി


പോത്തൻകോട്: ആത്മീയതയിലൂന്നിയുള്ള ചിന്തയും ധാരണയും ഇല്ലാത്തതു കൊണ്ടാണ് അമ്മമാർ പോലും കുഞ്ഞുങ്ങളോട് ക്രൂരത കാട്ടുന്നതെന്ന് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ബന്ധങ്ങൾ തമ്മിലുള്ള ഇഴചേരൽ ഊടും പാവും പോലെ ആകണമെങ്കിൽ ആത്മബോധം ആവശ്യമാണ്. പൂജിതപീഠം സമർപ്പണത്തിന്റെ ഭാഗമായി ആശ്രമത്തിൽ നടന്ന സത്സംഗം സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെയും ആരോഗ്യ ക്ഷമതയെ നിലനിർത്തുന്നതിൽ ആത്മീയതക്ക് വളരെ പ്രധാന സ്ഥാനമാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്മയും ചുറ്റുമുള്ളവരും തമ്മിലുള്ള ആത്മ ബന്ധം നഷ്ടപ്പെട്ടാൽ കുടുംബത്തിന്റെ പ്രകാശം കെട്ടു പോകും. ഇതാണ് സമൂഹത്തിൽ ഇന്ന് കാണുന്ന അനർത്ഥങ്ങൾക്കെല്ലാം കാരണം. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. അമ്മ എന്നാൽ ജനനിയാണ്. ജന്മംനല്കിയ കുഞ്ഞിന്റെ ആദ്യ ശബ്ദം, അത് കരച്ചിലാണെങ്കിലും അതിൽ അമ്മ എന്ന ശബ്ദം ലയിച്ചു കിടപ്പുണ്ട്. ഇത്തരത്തിലുള്ള കുഞ്ഞിന്റെ ആദ്യ ശബ്ദമാണ് അമ്മ എന്ന പരമോന്നത വികാരം ഒരു സ്ത്രീയിൽ ഉണ്ടാക്കുന്നത്. ആശ്രമോധ്യാനത്തിൽ നടന്ന സംത്സംഗത്തിൽ പി.പി.ബാബു സ്വാഗതവും എസ്.രാജീവ് കൃതജ്ഞതയും പറഞ്ഞു.

അമ്മമാര്‍ പോലും ക്രൂരത കാട്ടുന്നത് ആത്മബോധമില്ലാത്തതു കൊണ്ട്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

0 Comments

Leave a comment