/uploads/news/news_ആറ്റിങ്ങൽ_ഉപജില്ലാ_കേരള_സ്കൂൾ_കലോത്സവത്ത..._1730181178_312.jpg
Festivals

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂളിന് ചരിത്രവിജയം


ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ചരിത്രവിജയം നേടി. കല്ലമ്പലം ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ജനറൽ, യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടിയാണ് കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ഒന്നാമതെത്തിയത്.

അറബിക് കലോത്സവത്തിൽ തുടർച്ചയായി പതിനാലാം തവണയാണ് ഓവറോൾ ഒന്നാം സ്ഥാനം നേടുന്നത്, യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

കാലോത്സവ വിജയികളെ അനുമോദിക്കാൻ സ്കൂൾ പി.റ്റി.എയുടെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പി.റ്റി.എ പ്രസിഡൻറ് സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം സ്കൂൾ മാനേജർ അഡ്വ. എ.എ.ഹമീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, സീനിയർ അസിസ്റ്റൻറ് റസീന ബീഗം, കലോത്സവം കൺവീനർമാരായ നിസി, ലാലി, ജമീൽ, ഹൻസീർ, ജിബി , രേഷ്മ, സ്റ്റാഫ് സെക്രട്ടറി സജിത്ത്, അബ്ദു റാസിഖ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.

യു.പി വിഭാഗം ജനറൽ, യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടിയാണ് കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ഒന്നാമതെത്തിയത്

0 Comments

Leave a comment