/uploads/news/624-IMG_20190607_130934.jpg
Festivals

ആലുംമൂട് ഗവ.എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ഉത്സവ ലഹരിയോടെ ആഘോഷിച്ചു


കഴക്കൂട്ടം: ആലുംമൂട് ഗവൺമെന്റ് എൽ.പി.എസിലെ 2019 - 20-ലെ പ്രവേശനോത്സവം ഉത്സവ ലഹരിയോടെ ആഘോഷിച്ചു. രാവിലെ തന്നെ രക്ഷിതാക്കളോടൊപ്പം സ്കൂളിലെത്തിയ കുരുന്നുകൾക്ക് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഹൃദ്യമായ സ്വീകരണമാണ് സ്ക്കൂൾ അധികൃതർ ഒരുക്കിയിരുന്നത്. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ഉത്ഘാടനം ചെയ്തു. വാർഡു മെമ്പർ ഷീജ പഠനോപകരണങ്ങളുടെ വിതരണം ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വെട്ടുറോഡ് സലാം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് നബീസത്ത് ബീവി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി മുജീബ്, മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും സന്ദേശം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വായിച്ചു കേൾപ്പിച്ചു. സീനിയർ അസിസ്റ്റൻറ് അനിത കുമാരി ടീച്ചർ നന്ദി രേഖപ്പെടുത്തി. പുതിയതായി ഒന്നാം ക്ലാസിലേക്കു വന്ന 52 - ഓളം കുട്ടികളേയും 25 ഓളം മറ്റിതര സ്റ്റാൻഡേർഡുകളിലേക്കു വന്ന കുട്ടികളെയും മുതിർന്ന കുട്ടികൾ വരവേറ്റ് അക്ഷരദീപം തെളിയിച്ചു. പുതിയ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ അമ്മമാർക്ക് നറുക്കെടുപ്പിലൂടെ സമ്മാനപ്പൊതികൾ വിതരണം ചെയ്തു. സ്കൂളിലെ അദ്ധ്യാപകരും മറ്റു സ്റ്റാഫുകളും ചേർന്നുണ്ടാക്കിയ ഉണ്ണിയപ്പം മുഴുവൻ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും വിതരണം ചെയ്തു. ചടങ്ങുകൾക്കും ശേഷം കുഞ്ഞുങ്ങളെ പുതിയ ക്ലാസ് മുറികളിലേക്ക് കൊണ്ടു പോയി. തുടർന്ന് ഉച്ചയോടു കൂടി സ്കൂൾ അധികൃതർ വെച്ചു നൽകിയ സാമ്പാറും, പയറ് തോരനും കൂട്ടി ചോറും കഴിച്ച് സന്തോഷത്തോടെ വീടുകളിലേക്കു യാത്രയായി, നാളെ മുതൽ ആരംഭിക്കുന്ന പഠനത്തിലേക്ക് പുസ്തകങ്ങളുമെടുത്തു വീണ്ടും മടങ്ങി വരാനായി.

ആലുംമൂട് ഗവ.എൽ.പി.സ്കൂളിൽ പ്രവേശനോത്സവം ഉത്സവ ലഹരിയോടെ ആഘോഷിച്ചു

0 Comments

Leave a comment