/uploads/news/news_എ.എൻ.സി.റ്റി_മൗലാന_അബുൽ_കലാം_ആസാദ്_മോസ്ക..._1723697347_439.jpg
Festivals

എ.എൻ.സി.റ്റി മൗലാന അബുൽ കലാം ആസാദ് മോസ്ക് ലൈബ്രറി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു


തോന്നയ്ക്കൽ, തിരുവനന്തപുരം: ANCT മൗലാന അബുൽ കലാം ആസാദ് മോസ്ക് ലൈബ്രറി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ട്രസ്റ്റ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് ഉലമ കൗൺസിൽ ചെയർമാൻ എ.എം.അൽഹാജ് ബദറുദ്ദീൻ മൗലവി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

തുടർന്ന് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം തോന്നയ്ക്കൽ വാർഡ് മെമ്പർ എസ്.ജയ നിർവഹിച്ചു. ANCT ട്രസ്റ്റ് സമിതി അംഗങ്ങളായ തോന്നയ്ക്കൽ മൗലവി സബീർ അൽമനാരി, ഏനാത്ത്  മുസ്ലീം ജമാഅത്ത് ചീഫ് ഇമാം നൗഫൽ അസ്ലമി, തോന്നക്കൽ നസീർ, നൗഷാദ് മുസ്ലിയാർ, മുഹമ്മദ് റോഷൻ എന്നിവർ സംസാരിച്ചു. ഷമീർ മൗലവി, ബുഖാരി, ഹനീഫ ഒപ്പം നാട്ടുകാരും പങ്കെടുത്തു.

ചടങ്ങിൽ വെച്ച് പൊതുജനങ്ങൾക്കായുള്ള കുടിവെള്ള പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം തോന്നയ്ക്കൽ വാർഡ് മെമ്പർ എസ്.ജയ നിർവഹിച്ചു

0 Comments

Leave a comment