കഴക്കൂട്ടം: കണിയാപുരം ഗവ.യു.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ പഠന മികവുകളുടെ നേർക്കാഴ്ചയൊരുക്കി സംഘടിപ്പിച്ച പഠനോത്സവം അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പൊടിമോൻ അഷ്റഫ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഷിറാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിതശാസ്ത്ര-ഭാഷാ കോർണറുകൾ, പഠന മികവുകളുടെ പ്രദർശനങ്ങൾ, അക്കാദമിക മികവുകളുടെ അവതരണങ്ങൾ തുടങ്ങിയവ നടന്നു. ശ്രീകണ്ഠൻ കരിക്കകം, ഹെഡ്മിസ്ട്രസ് പുഷ്ക്കലാമ്മാൾ, നൗഷാദ്, മടവൂർ കൃഷ്ണൻകുട്ടി, ശാന്താറാം തുടങ്ങിയവർ സംസാരിച്ചു. നാസറുദീൻ, കുമാരി ബിന്ദു, എം.അമീർ, ബീനു നസീമ, സരിത, ഷെറിൻ, ലത തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കണിയാപുരം ഗവ.യു.പി.സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു





0 Comments