തൃശൂർ: തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നാണ് യാത്രകളെ പ്രണയിക്കുന്നവർക്കായി കെ.എസ്.ആർ.ടി.സിയുടെ കടൽ യാത്ര ഉൾപ്പെടുന്ന ഉല്ലാസ യാത്രാ പാക്കേജിലെ അടുത്ത സംരംഭം ആരംഭിക്കുന്നത്. കെ.എസ്.ആർ.ടി.സി ഒരുക്കിയ ചാലക്കുടി - ആതിരപ്പള്ളി - മലക്കപ്പാറ ഉല്ലാസ യാത്ര ഹിറ്റായതിന് പിന്നാലെയാണ് കടൽ യാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജിനും തുടക്കമിടുന്നത്. നവംബർ 21 മുതലാണ് പൊതു അവധി ദിവസങ്ങളിൽ മാത്രമുള്ള ഉല്ലാസ യാത്ര തുടങ്ങുന്നത്... കേരളത്തിലെ സുന്ദരമായ ബീച്ചുകളിലൊന്നായ കുഴുപ്പിള്ളി ബീച്ചിലേക്കും ചെറായി ബീച്ചിലേക്കും തുടർന്നു മറൈൻ ഡ്രൈവിൽ നിന്ന് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗര റാണി ബോട്ടിൽ ഉൾക്കടലിലേയ്ക്കുള്ള യാത്രയുമാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെറായി ബീച്ച്, കുഴുപ്പിള്ളി ബീച്ച്, വല്ലാർപ്പാടം പള്ളി, ഹൈക്കോർട്ട് പാർക്ക്, മറൈൻ ഡ്രൈവ് എന്നിവയാണ് ഈ ഉല്ലാസ യാത്രയിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങൾ. കൂടാതെ കേരള സർക്കാരിൻ്റെ സാഗര റാണി ബോട്ടിൽ ഉൾക്കടലിലേയ്ക്കുള്ള യാത്രയും.... ബോട്ട് യാത്രാക്കൂലി ഉൾപ്പെടെ ഒരാൾക്ക് ഭക്ഷണമൊഴികെയുള്ള മറ്റെല്ലാ ചെലവുകളും ചേർത്ത് 650 രൂപയാണ് പ്രാരംഭ ഓഫറായി നൽകിയിരിക്കുന്നത്. എന്നാൽ കാലാവസ്ഥ അനുയോജ്യമല്ലാത്ത സ്ഥിതി വരുകയാണെങ്കിൽ അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റും.
കെ.എസ്.ആർ.ടി.സിയുടെ യാത്ര ഇനി കടലിലേയ്ക്കും.....





0 Comments