പോത്തൻകോട്: മയിലാടുംമുകൾ പോടീക്കോണത്ത് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ അഞ്ചാം പ്രതിഷ്ഠാ വാർഷികവും ഉതൃട്ടാതി മഹോത്സവത്തിനും തുടക്കം കുറിച്ചു. പ്രധാന ക്ഷേത്ര പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 9ന് നാഗരൂട്ട്. തുടർന്ന് നൂറുംപാലും മഞ്ഞൾ കിഴി സമർപ്പണവും, വൈകീട്ട് 7ന് സർവ്വൈശ്വര്യ കുടുംബ പൂജ, 7.30 ന് ഭജന. 30ന് രാവിലെ 8.30ന് മഹാ മൃത്യുഞ്ജയ ഹോമം, 9.30 ന് കലശപൂജ, 10 ന് സമൂഹ പൊങ്കാല. ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകീട്ട് 6.45 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 8.30 ന് നൃത്ത സന്ധ്യ.
പോടീക്കോണത്ത് ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര ഉതൃട്ടാതി മഹോത്സവം





0 Comments