തിരുവനന്തപുരം : ഏപ്രിൽ, മേയ് മാസത്തിലെ മദ്ധ്യവേനലവധിക്കാലത്ത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ആയിരം സുന്ദര യാത്രയുടെ ഭാഗമായി നടത്തുന്ന ഉല്ലാസയാത്ര...
കുമരകത്തെ പ്രധാനാകർഷണം ഹൗസ് ബോട്ട് യാത്രയാണ്..
കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം. കേരളത്തിൽ കണ്ടൽക്കാടുകൾ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്രനിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതിനാൽ കുമരകത്തെ കേരളത്തിന്റെ നെതർലാൻഡ്സ് എന്നു വിളിക്കുന്നു
കെ.എസ്.ആർ.ടി സി കോട്ടയം യുണിറ്റിൽ നിന്ന് 15 km മാറിയാണ് കുമരകം സ്ഥിതി ചെയ്യുന്നത്.
വേമ്പനാട്ടുകായലിൽ കൂടി ഹൗസ് ബോട്ടിൽ
കുട്ടനാട്ടുവരെയുള്ള യാത്ര എല്ലാവർക്കും ഒരു മറക്കാനാകാത്ത അനുഭവം സമ്മാനിക്കും. രണ്ടു വശത്തും പച്ചപ്പു നിറഞ്ഞ കൃഷിപ്പാടത്തു കുടിയുള്ള യാത്ര കണ്ണുകൾക്ക് ഒരു നവ്യാനുഭുതി നൽകുന്നതായിരിക്കും. കണ്ടൽക്കാടുകളുടെ ഭംഗി ആസ്വദിക്കുകയും വിവിധ ഇനം പക്ഷികളുടെ ഭംഗി ആസ്വദിക്കാം എന്നുള്ളതാണ് ഈ യാത്രയുടെ ഒരു പ്രധാനപ്പെട്ട പ്രത്യേകത. ഈ മനോഹര പ്രദേശങ്ങൾ നിങ്ങൾക്ക് കാണാനും , ആസ്വദിക്കുവാനുമാണ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. അതും കുറഞ്ഞ ചിലവിൽ .ഒരാൾക്ക് 1450 രൂപ മാത്രം (ഉച്ചഭക്ഷണം ഉൾപ്പെടെ)
വെള്ളറടയിൽ നിന്ന് കുമരകം - കുട്ടനാടിലേക്ക് ഹൗസ് ബോട്ടിലുടെ ഒരു ഉല്ലാസയാത്ര





0 Comments