കഴക്കൂട്ടം: വെള്ളൂർ മുസ്ലിം ജമാഅത്ത് ആണ്ട് തോറും നടത്തി വരുന്ന കോട്ടുപ് ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കമാകും.8 ദിവസം നീളുന്ന ഉറൂസിന് ഈ മാസം 15ന് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് 3ന് നടക്കുന്ന വിളംബര ഘോഷയാത്രക്ക് ശേഷം ജമാഅത്ത് ഇമാം ഉമർ മുസ്ലിയാർ കൊടി ഉയർത്തുന്നതോടെ ഉറൂസിന് തുടക്കം കുറിക്കും. വൈകിട്ട് 7ന് നടക്കുന്ന ഉത്ഘാടന സമ്മേളനം ഹാഷിം സഖാഫി ഉത്ഘാടനം ചെയ്യും. ഒൻപതാം തിയതി രാത്രി 8 ന് ഉസ്താദ് കോയ മൗലവി കാപ്പാട് നേതൃത്വം നല്കുന്ന രിഫാഈ റാത്തീബ് 10, 11, 12 തിയതികളിൽ റഫീക്ക് സഅദി ദേലംപാടി കർണ്ണാടകയുടെ മതപ്രഭാഷണം നടക്കും. 12-ആം തിയതി രാവിലെ 10 മണി മുതൽ സജീർ അക്ഷയ നേതൃത്വം നല്കുന്ന ഗവ. ഡിപ്പാർട്ട്മെൻറ് സർവ്വീസ് ക്യാമ്പ് ഉണ്ടായിരിക്കും.13 ന് രാവിലെ 11 മണിക്ക് വെള്ളൂർ മാസ് സംഘടിപ്പിക്കുന്ന സാധുവിവാഹവും രാത്രി 8 മണിക്ക് ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂർ നേതൃത്വം നൽകുന്ന സുൽത്താനേ മദീന 2019 ബുർദാ മജ്ലിസ് നടക്കും.14 തിങ്കളാഴ്ച രാത്രി 8ന് ശാഫി സഖാഫി കോഴിക്കോട് നയിക്കുന്ന ശാദുലി റാത്തീബും 15 ന് രാവിലെ 8 മണി മുതൽ ആണ്ട് നേർച്ചയും തുടർന്ന് നടക്കുന്ന ദുആ മജ്ലിസിന് ബദ്റുസ്സാദത്ത് അസ്സെയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകും.11 മണി മുതൽ അന്നദാനം വിതരണവും നടക്കും.
വെള്ളൂർ മുസ്ലിം ജമാഅത്ത് കോട്ടുപ് ഉറൂസ് മുബാറക്കിന് ഇന്ന് തുടക്കമാകും





0 Comments